Kerala PSC 50,000 Malayalam GK Questions and Answers - 68

Share it:
മത്സരപരീക്ഷകൾ തയ്യാറാക്കലിനും അഭിമുഖത്തിനുമുള്ള പൊതുവായ അറിവ് ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ ഇവിടെ നൽകുന്നു. മിക്ക പി‌എസ്‌സി, യു‌പി‌എസ്‌സി പരീക്ഷകളിലും പൊതുവിജ്ഞാനം ഒരു പ്രധാന വിഭാഗമാണ്. എല്ലാ മത്സരപരീക്ഷകളിലും, 65% മുതൽ 75% വരെ പേപ്പറുകൾ പൊതുവിജ്ഞാനവും കറന്റ് അഫയേഴ്സും സംബന്ധിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു. പൊതുവിജ്ഞാനത്തിന് ഇന്ത്യൻ, ലോക, കേരള ഭൂമിശാസ്ത്രവും ചരിത്രവും, ദൈനംദിന ശാസ്ത്രം, അന്താരാഷ്ട്ര സംഘടനകൾ, അവാർഡുകളും ബഹുമതികളും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവും, ഇന്ത്യൻ ഭരണഘടന, കറന്റ് അഫയേഴ്‌സ്, കേരളത്തിന്റെ നവോത്ഥാനം തുടങ്ങി നിരവധി വിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. നിങ്ങൾക്ക് താഴെ തന്നിരിക്കുന്ന ലേഖനങ്ങളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും കാര്യങ്ങൾ മനസിലാക്കി എൽ‌ഡി‌സി, എൽ‌ജി‌എസ്, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, വിവിധ പി‌എസ്‌സി പരീക്ഷകൾ പോലുള്ള എല്ലാ പ്രധാന മത്സരപരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും റഫറൻസ് പോയിന്റുകളായി ഉപയോഗിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്സ് ആയി രേഖപ്പെടുത്തുക.
1651
ജനനം മുതൽ ജീവിതകാലം മുഴുവൻ ഒരേ വലുപ്പത്തിൽ തുടർന്ന ശരീരഭാഗം ഏതാണ്? - നേത്രഗോളം
1652
അന്തരീക്ഷത്തിൽ നിന്ന് ഓക്സിജനെ നേരിട്ട് വലിച്ചെടുക്കുന്ന ശരീരഭാഗം ഏത്? - കണ്ണിലെ കോർണിയ
1653
കണ്ണിന്റെ ഏറ്റവും പുറമേയുള്ള ഏത് പാളിയാണ് നേത്രഗോളത്തിന് ആകൃതി നൽകുന്നത്? - ദൃഢപടലം
1654
ദൃഢപടലത്തിന്റെ വേറൊരു പേര്? - സ്ക്ളീറ
1655
കണ്ണിലെ മധ്യപാളിയായ രക്തപടലത്തിന് ഇരുണ്ടനിറം നൽകുന്ന വർണ്ണവസ്തു ഏത്? - മെലാനിൻ
1656
കണ്ണിൽ പ്രതിബിംബം ഉണ്ടാകുന്നത് എവിടെയാണ്? - റെറ്റിന [ദൃഷ്ടിപടലം]
1657
കണ്ണിലെ ലെൻസിന്റെ ഫോക്കസ് ദൂരം നിയന്ത്രിച്ചു പ്രതിബിംബത്തെ കൃത്യമായി റെറ്റിനയിൽ പകർത്താൻ സഹായിക്കുന്ന പേശികൾ ഏവ? - സീലിയറി പേശികൾ
1658
കാഴ്ച്ച എന്ന അനുഭവം സാധ്യമാക്കുന്ന മസ്തിഷ്‌ക ഭാഗം ഏത്? - സെറിബ്രം
1659
റെറ്റിനയിലുള്ള പ്രകാശഗ്രാഹികളായ കോശങ്ങളേവ? - റോഡ് കോശങ്ങൾ, കോൺ കോശങ്ങൾ
1660
മങ്ങിയ വെളിച്ചത്തിൽ ഉദ്ദീപിക്കപ്പെട്ട് കാഴ്ചയ്ക്ക് സഹായിക്കുന്ന പ്രകാശഗ്രാഹി കോശങ്ങളേവ? - റോഡ് കോശങ്ങൾ
1661
തീവ്രപ്രകാശത്തിൽ വസ്തുക്കളെ കാണാനും നിറങ്ങൾ തിരിച്ചറിയാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങളേവ? - കോൺ കോശങ്ങൾ
1662
കണ്ണിലെ അണുബാധ തടയുന്ന കണ്ണുനീരിൽ അടങ്ങിയീട്ടുള്ള രാസാഗ്നി ഏതാണ്? - ലൈസോസൈം
1663
കണ്ണുകളുടെ ആരോഗ്യത്തിൽ പരമപ്രധാനമായ വൈറ്റമിൻ ഏതാണ്? - വൈറ്റമിൻ എ
1664
റെറ്റിനയിൽ കോൺ കോശങ്ങൾ ഏറ്റവും കൂടുതലുള്ള ഭാഗം? - പീതബിന്ദു
1665
കണ്ണിലെ ഏറ്റവും കാഴ്ചശക്തി കൂടുതലുള്ള ഭാഗം? - പീതബിന്ദു
1666
വൈറ്റമിൻ എയുടെ അപര്യാപ്തത മൂലം രാത്രിയിൽ കാഴ്ച കുറയുന്ന രോഗാവസ്ഥ ഏതാണ്? - നിശാന്ധത
1667
വിവിധ നിറങ്ങളെ ശരിയായി തിരിച്ചറിയാൻ കഴിയാത്ത, കണ്ണുമായി ബന്ധപ്പെട്ട പാരമ്പര്യ രോഗമേത്? - വർണ്ണാന്ധത [ഡാൽട്ടണിസം]
1668
വർണ്ണാന്ധതയുള്ളവർക്ക് പരസ്പരം തിരിച്ചറിയാൻ കഴിയാത്ത നിറങ്ങളേവ? - ചുവപ്പും പച്ചയും തമ്മിലും, നീലയും മഞ്ഞയും തമ്മിലും
1669
വർണ്ണാന്ധത തിരിച്ചറിയാൻ സഹായിക്കുന്ന ടെസ്റ്റ് ഏത്? - ഇഷിഹാര കളർ ടെസ്റ്റ്
1670
കണ്ണുമാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ അറിയപ്പെടുന്ന പേര്? - കെരാറ്റോപ്ലാസി
1671
കണ്ണുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ മാറ്റിവയ്‌ക്കപ്പെടുന്ന കണ്ണിലെ ഭാഗമേത്? - കോർണിയ
1672
കണ്ണിന്റെ ലെൻസിന്റെ സുതാര്യത നഷ്ടമാകുന്നത് മൂലം കാഴ്ച പ്രയാസമാകുന്ന രോഗാവസ്ഥ ഏതാണ്? - തിമിരം [Cataract]
1673
നേത്രഗോളത്തിന്റെ നീളം കൂടിയ വസ്‌തുവിന്റെ പ്രതിബിംബം റെറ്റിനയ്ക്ക് മുന്നിൽ പതിക്കുന്നതിനാൽ ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാനാവാത്ത രോഗാവസ്ഥ ഏത്? - ഹ്രസ്വദൃഷ്ടി [Mayopia]
1674
ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്? - കോൺകേവ് ലെൻസ്
1675
നേത്രഗോളത്തിന് നീളം കുറഞ്ഞ് വസ്‌തുവിന്റെ പ്രതിബിംബം റെറ്റിനയ്ക്ക് പിന്നിൽ പതിക്കുന്നതിനാൽ അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാനാവാത്ത രോഗാവസ്ഥ ഏത്? - ദീർഘദൃഷ്ടി [Hypermetropia]
1676
ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്? - കോൺവെക്സ് ലെൻസ്
1677
കണ്ണിന്റെ ലെൻസിന്റെയോ കോർണിയയുടെയോ വക്രതയിൽ ഉണ്ടാകുന്ന വൈകല്യം മൂലം, വസ്തുവിന്റെ പൂർണമല്ലാത്തതും, കൃത്യതയില്ലാത്തതുമായ പ്രതിബിംബം ഉണ്ടാകുന്ന രോഗാവസ്ഥ ഏതാണ്? - അസ്റ്റിഗ്മാറ്റിസം
1678
അസ്റ്റിഗ്മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്? - സിലിഡ്രിക്കൽ ലെൻസ്
1679
നേത്രഗോളത്തിലെ മർദം വർധിച്ച് കണ്ണുകളിൽ വേദന അനുഭവപ്പെടുന്ന രോഗമേത്? - ഗ്ലോക്കോമ
1680
കണ്ണിന്റെ ഏത് ഭാഗത്ത് ഉണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ് [Conjuctivitis] - നേത്രാവരണം
ഈ ഭാഗത്ത് നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് തെറ്റുകൾ സംഭവിച്ചീട്ടുണ്ടെങ്കിൽ കമെന്റ്സ് ആയി അറിയിക്കാം
Kerala PSC Malayalam GK Questions,Kerala PSC Malayalam GK, Kerala PSC Malayalam General Knowledge Questions Answers ,Kerala PSC Malayalam General Knowledge Previous Questions Answers,KPSC Malayalam GK and Answers ,Kerala PSC Malayalam GK and Questions ,Kerala PSC Malayalam GK Questions From Renaissance in Kerala , Kerala PSC Malayalam Renaissance in Kerala Questions ,Renaissance in Kerala Malayalam Questions , Renaissance in Kerala MAlayalam Questions and Answers , Kerala PSC Malayalam GK Questions From Geography, Fact About Kerala Malayalam Questions ,Kerala PSC Fact about Kerala Malayalam Questions ,Kerala PSC Fact About Kerala Questions ,Kerala PSC Fact About Kerala GK Questions , PSC LDC Malayalam Questions, LDC Malayalam Question ,Kerala PSC LDC Malayalam PSC Questions ,Kerala PSC LDC Malayalam GK Questions, KPSC LDC Malayalam General Knowledge Questions ,Kerala PSC LDC Malayalam GenKno Questions, PSC LGS Malayalam Questions , LGS Malayalam Question ,Kerala PSC LGS Malayalam PSC Questions, Kerala PSC LGS Malayalam GK Questions, KPSC LGS Malayalam General Knowledge Questions
Share it:

Expected GK Questions

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper